Uzhavoor

3 കിലോമീറ്റർ ദൂരം പുതുതായി വെളിച്ചം എത്തിച്ചു ഉഴവൂർ ഗ്രാമപഞ്ചായത്ത്‌

ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെളിച്ചം ഇല്ലാത്ത വഴികളിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് ഇലക്ട്രിക് ലൈനുകൾ വലിച്ചു. 2021-22 വർഷത്തിൽ സ്ട്രീട്ട് മെയിൻ എക്സ്റ്റൻഷൻ ആയി കെ എസ് ഇ ബി യിൽ 650000/- രൂപ അടവാക്കിയിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ വിവിധ വാർഡുകളിലായി 3 കിലോമീറ്ററോളം മെയിൻ ലൈനുകൾ വലിക്കുകയും ആവശ്യമായ പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തു.

ഈ വർഷത്തെ വാർഷിക പദ്ധതിയിൽ പ്രസ്തുത പദ്ധതിക്കായി 1360000 /-രൂപ കെഎസ്ഇബിയിൽ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വൈദ്യുത കണക്ഷനുകൾ സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തുക വിനിയോഗിച്ച് വൈദ്യുത പോസ്റ്റുകൾ സ്ഥാപിച്ച് സ്ട്രീറ്റ് മെയിൻവലിച്ച് പൊതുജനങ്ങൾക്ക് പ്രാപ്തമാക്കുമെന്ന ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്.

സമ്പൂർണമായും വൈദ്യുതീകരിച്ച ഗ്രാമപഞ്ചായത്തായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ മാറ്റുക എന്നതാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത് എന്ന് പ്രസിഡൻ്റ് ശ്രീ. ജോണിസ്സ് പി സ്റ്റീഫൻ പറഞ്ഞു.

വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള,കെ എസ് ഇ ബി മുൻ അസിസ്റ്റന്റ് എഞ്ചിനീയർ രോഹിണി ,പഞ്ചായത്തു മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലടയിൽ, ബിനു ജോസ്, തങ്കച്ചൻ കെ എം, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, ന്യൂജന്റ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.