Pala

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് തോമസ് ചാഴിക്കാടൻ എം. പി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം.

പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം.

പരുക്കേറ്റ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എം പി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *