പാലാ : സംഘടനാ തെരെഞ്ഞെടുപ്പിലൂടെ പുതിയതായി നിലവില്‍ വന്ന കേരള കോണ്‍ഗ്രസ് (എം.) കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തില്‍ കെ. എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചു പുഷ്പചക്രം സമര്‍പ്പിച്ച് ചുമതലയേറ്റു.
പാലായിലെ വസതിയിലെത്തി മാണിസാറിന്റെ പ്രിയപത്‌നി കുട്ടിയമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടി. ജില്ലാ ഭാരവാഹി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ചിട്ടയായും ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വേണ്ടിയിട്ടുള്ള പ്രാഥമിക നടപടികൾ തുടക്കം കുറിച്ചു.

വൈസ് പ്രസിഡന്റ്മാരായ ബാബു കുരിശുംമൂട്ടില്‍, ഡി. പ്രസാദ് ഭക്തവിലാസം, ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് പാണ്ടിശ്ശേരി, ഔസേപ്പച്ചന്‍ വള്ളിപ്ലാക്കല്‍, പി. സി. കുര്യന്‍, രാജു ആലപ്പാട്ട്, ബൈജു മാതിരംപുഴ, ബിജു ചക്കാല, ബിനോ ജോണ്‍ ചാലക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സോണി തെക്കേല്‍, ടി. എ. ജയകുമാര്‍, ട്രഷറര്‍ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവന്‍ എന്നിവർ പ്രസംഗിച്ചു.