Kuravilangad

വേനൽകാല രോഗങ്ങൾ: ബോധവൽക്കരണ സെമിനാർ ദേവമാതായിൽ

കുറവിലങ്ങാട്: വേനൽക്കാല രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും ഉള്ള ബോധവൽക്കരണ പരിപാടി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ദേവമാതാ കോളേജിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ സി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷിബു മോൻ കെ വി ബോധവൽക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രദീപ് എൻ, വാർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

എൻ ആർ ഇ ജി എ യുടെ ഖരദ്രവ്യ മാലിന്യങ്ങളുടെ സംസ്കരണ ഉപാധികളെ കുറിച്ച് അസിസ്റ്റന്റ് എൻജിനീയർ ശ്രീമതി റോസിലി സംസാരിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും മേറ്റുമാരും വാർഡ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *