പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു.
കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. സുമനസുകളുടെ അകമഴിഞ്ഞ സഹായം ലഭിച്ചെങ്കിലേ ഈ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടുവരാനാവൂ.