അതുരശുശ്രൂഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലഹരിക്കെതിരെ കര്‍മ്മനിരതരാകണമെന്ന് മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍.
കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ”സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്” ലഹരിവിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റവ. ഡോ. കുഴിഞ്ഞാലില്‍.
മാരക ലഹരി അതിതീവ്രതയോടെ മനുഷ്യ സമൂഹത്തിന് ഭീഷണിയുയര്‍ത്തി സംഹാരതാണ്ഡവമാടുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ കത്തിക്കുത്തേറ്റും, വാഹനാപകടങ്ങളായും, മാനസിക രോഗികളായും ആതുരശുശ്രൂഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് നൂറുകണക്കിനാളുകളാണ്. ആതുരശുശ്രൂഷാ പ്രവര്‍ത്തകരും, പഠിതാക്കളും ഈ മാരക വിപത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും റിസോഴ്‌സ് പേഴ്‌സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡെല്‍റ്റിമോള്‍ മാത്യു, ജോസ് കവിയില്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിനി ജോണ്‍, എന്‍.എസ്.എസ്. സെക്രട്ടറി ഡോണ സണ്ണി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആന്‍ മാത്യു, റിയ പ്രമോദ്, ലിനറ്റ് റോസ് ബിജു എന്നിവര്‍ പ്രസംഗിച്ചു.





