കോട്ടയം: രൂപത എന്നാൽ അധികം രൂപാ തരണം എന്നാണെന്നും, കത്തോലിക്ക ബിഷപ്പുമാർ നികൃഷ്ട ജീവികൾ ആണെന്ന് പറഞ്ഞ് അധിക്ഷേപം നടത്തുകയും ചെയ്ത സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ കത്തോലിക്കർ പരിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച ദിവസം പ്രവർത്തി ദിനമാക്കി ഉത്തരവ് ഇറക്കിയതിൽ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കത്തോലിക്കരുടെ പ്രതിനിധികൾ എന്ന് സ്വയം വിശേഷിപ്പിച്ച് സർക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗം ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതിനെതിരെ പ്രതികരിക്കണമെന്നും സജി ആവശ്യപ്പെട്ടു.