Aruvithura

അരുവിത്തുറ കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്ററർ: ജോസ് കെ മാണി എംപിയുടെ ജൂബിലി സമ്മാനം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്.

കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട എംപി ആൻ്റൊ ആൻ്റണി, കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, മുൻ എം എൽ എ പി.സി ജോർജ് ഇരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ,

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ, അലൂംമിനി അസോസിയേഷൻ പ്രസിഡൻ്റ് റ്റി. റ്റി മൈക്കിൾ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *