രാമപുരം: 2022 എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് വിദ്യാർത്ഥികൾ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി.
എം എസ് സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ കെ, എം എച്ച് ആർ എം വിദ്യർത്ഥിനി സ്നേഹ യോഹന്നാൻ എന്നിവർ രണ്ടാം റാങ്കും എം എച്ച് ആർ എം വിദ്യാർത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, എം എസ് സി ഇലക്ട്രോണിക്സിലെ ആതിര എം. ഒൻപതാം റാങ്കും കരസ്ഥമാക്കി.

വിജയികളെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, പി റ്റി എ പ്രസിഡന്റ് ജിമ്മി അലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവികളായ അഭിലാഷ് വി, ലിൻസി ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.