പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ആരംഭിച്ച 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടന സമ്മേളനം സിനിമാ / സീരിയൽ താരം മീനാക്ഷി അനൂപ് ഉദ്ഘാടനം ചെയ്തു.

യജ്ഞാചാര്യൻ ഭാഗവത പത്മം മധുമുണ്ടക്കയം, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാബു നാരായണൻ തന്ത്രികൾ, മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് ഡയറക്ടർ ബിന്ദു ബിജിമോൻ, ഡോ.പ്രറ്റി രാജ്, ശാഖാ യോഗം പ്രസിഡൻ്റ് എം.ആർ.ഉല്ലാസ്, സെക്രട്ടറി വി.എസ്.വിനു, ഗ്രാമ പഞ്ചായത്ത് മെംബർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.