പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് പുന്നക്കുന്നില്‍ വീട്ടില്‍ സജി മകന്‍ സഞ്ജു. എസ് (20) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ സാഗര്‍ എം.പി, എ.എസ്.ഐ സാന്‍ജോ, സി.പി.ഓ മാരായ ക്രിസ്റ്റഫര്‍, സെല്‍വരാജ്, ജോഷി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.