അരുവിത്തുറ: ഒക്ടോബർ 3 മുതൽ അഞ്ചുവരെ എറണാകുളം വരാപ്പുഴയിൽ വച്ച് നടന്ന പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തേവര എഫ് എച്ച് കോളേജിനെയും ഫൈനൽ മത്സരത്തിൽ കോഴിക്കോട് സായിയെ ( ദേവഗിരി കോളേജ് കോഴിക്കോട്) ഒന്നിനെതിരെ നാല് തെറ്റുകൾക്കും പരാജയപ്പെടുത്തിയാണ് സെന്റ്. ജോർജ് കോളേജ് അരിവിത്തുറ ജേതാക്കളായത്.
സെന്റ് ജോർജ് കോളേജിന്റെ ഹൃതിൻ ടൂർണമെന്റിലെ മികച്ച സെറ്ററായും, സുജിത്ത് മികച്ച ബ്ലോക്കറായും, ആകാശ് മികച്ച ലിബറോയായും കോഴിക്കോട് ദേവഗിരി കോളേജിലെ സുധീർ മികച്ച അറ്റാക്കായും തെരഞ്ഞെടുക്കപ്പെട്ടു.