Pala

പഞ്ചഗുസ്തി ദേശീയ സ്വർണ്ണ മെഡൽ ജേതാവ് രാജേഷ് പി. കൈമൾക്ക് സ്വീകരണം നൽകും

പാലാ: പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ പാലാ നെച്ചിപ്പുഴൂർ കൈപ്പനാനിക്കൽ രാജേഷ്. പി. കൈമളിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

സൂപ്പർ മാസ്റ്റേഴ്സ് ഗെയിം ആൻ്റ് സ്പോർട്ട്സ് ഫെഡറേഷൻ ഗോവയിൽ നടത്തിയ മാസ്റ്റേഴ്സ് ദേശീയ ഗെയിംസിൽ 80/9 0 കിലോഗ്രാം വിഭാഗത്തിലാണ് രാജേഷിന് സ്വർണ്ണ മെഡലും അന്തർദേശീയ മത്സരത്തിലേക്ക് സെലക്ഷനും ലഭിച്ചത്.

നാളെ ( ചൊവ്വ ) വൈകിട്ട് 6 മണിക്ക് അന്തീനാട്ടിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ജോസ്.കെ.മാണി എം.പി രാജേഷിനെ ആദരിക്കും. കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *