പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ,ഇ ജെ ആഗസ്തി,
കൊട്ടാരക്കര പൊന്നച്ചൻ, തോമസ് കണ്ണന്തറ,അഡ്വ. പ്രിൻസ് ലൂക്കോസ് , വി.ജെ ലാലി, എംപി ജോസഫ്, ജോർജ് പുളിങ്കാട് ,തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൽ,
മൈക്കിൾ പുല്ലുമാക്കൽ, വി.ജെ ജോസ് ഉഴുന്നാലിൽ , അഡ്വ. ജോസഫ് കണ്ടത്തിൽ, ഷിജു പാറയിടുക്കിൽ, മിഥിൻ .സി വടക്കൻ, ബിജു സെബാസ്റ്റ്യൻ, അഡ്വ.ജോസ് ആനക്കല്ലുങ്കൽ ,
ജോസ് വടക്കേക്കര, മത്തച്ചൻ പുതിയിടത്ത് ചാലിൽ, മത്തച്ചൻ അരീപ്പറമ്പിൽ, ജോസ് വേരന്നാനി, എ.എഫ് സൈമൺ, ബാബു പുകാല,തുടങ്ങിയവർ മാണി സാറിൻ്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി .