Poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി

പൂഞ്ഞാർ: രാജ്യ തലസ്ഥാനത്ത്, NEET പരീക്ഷ, ക്രമകേടിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്, രാഹുൽ ഗാന്ധിയെയും, കോൺഗ്രസ്‌ നേതാക്കളെയും ആക്രമിച്ച മോഡി ഭരണ കുടത്തിന്റ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി, അഡ്വ. ജോമോൻ ഐക്കര, മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയപറമ്പിൽ, C K കുട്ടപ്പൻ, സജി കൊട്ടാരം, ജോഷി പള്ളിപ്പറമ്പിൽ, ബേബി അലക്സ്‌, അഡ്വ. ബോണി മാടപ്പള്ളി, മധു പൂതകുഴി, അനീഷ് കീച്ചേരി, ജോർജ് കുന്നേൽ, ജോയി കല്ലാറ്റ്, വിനോദ് പുലിആള്ളുംപുറത്ത്, മാത്യുതുരുത്തേൽ, ജെയിംസ് മോൻ വള്ളിയാംതടം, ബേബി വടക്കേൽ, സന്തോഷ്‌ കല്ലെക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *