അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കോളേജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ. ഫ .ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് , ജയിൻ മരിയ തോമസ് തുടങ്ങിയവർ സംസാരിച്ചു.
സുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോ കെവിൻ ജോർജ്, ഡോ ബോണി കെ ജോൺ ഡോ നിഹിതാ ലിൻസൺ തുടങ്ങിയവരെ ചടങ്ങിൽ അദരിച്ചു. ശാസ്ത്ര ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു.