കൊഴുവാനാൽ: മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നരിവേലി – അറയ്ക്കൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ മെർലി ജെയിംസ്, ആലീസ് ജോയി, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് പി മറ്റം, ജെയിംസ് കോയിപ്രാ, സെബാസ്റ്റ്യൻ പുള്ളോലി, പി ഡി ജോസഫ്, സ്ക്കറിയ മോനിപ്പള്ളി, ജോയി വടക്കേപൊന്നുപുരയിടം, മെൽവിൻ, സി പി ഫിലിപ്പ്, ഷിൻ്റോ, ബിനോയി, റ്റിബിൻ, റോയി തെക്കേൽ തുടങ്ങിയവർ പങ്കെടുത്തു.