Pala

സൗജന്യ നേത്രപരിശോധനയും മിതമായ നിരക്കിൽ രക്ത പരിശോധന ക്യാമ്പും: 21 ന്

പാലാ: മൂന്നാനി സെന്റ് പീറ്റേഴ്സ് ഇടവക എ. കെ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച (21-09-2024) പളളി പാരിഷ് ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും മിതമായ നിരക്കിൽ രക്തപരിശോധനയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ഫാ.തോമസ് പട്ടേരി, ജെയ്സൺ മഞ്ഞപ്പളളിൽ. നിഷാന്ത് കാർലോസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

രാവിലെ ഏഴരയോടെ രക്തപരിശോധന ആരംഭിക്കും. അഞ്ഞൂറ് രൂപയോളം ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേവലം ഇരുനൂറ്റിയമ്പത് രൂപയ്ക്കാണ് ചെയ്ത് നൽകുന്നത്.

രാവിലെ 8.30 ന് ചേരുന്ന സമ്മേളനത്തിന് ശേഷം സൗജന്യ നേത്ര പരിശോധ നയും. ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. ഉച്ചവരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുന്നത്.

മുണ്ടക്കയം ന്യൂവിഷൻ ഐ ഹോസ്പിറ്റലും, പാലാ കിസ്കോ ലാബും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *