Melukavu

ആറ് സ്നേഹ വീടുകളുടെ താക്കോൽ കൈമാറി

മേലുകാവ് :മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ആറ് വീടുകളുടെ താക്കോൽ സമർപ്പണം സി.എസ്. ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും കോളേജ് മാനേജറുമായ റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് തിരുമേനി നിർവഹിച്ചു.

എംജി സർവ്വകലാശാല എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.ഇ.എൻ ശിവദാസൻ ഉദ്ഘാടന പ്രസംഗം നടത്തി. കലാലയത്തിന്റെ സാമൂഹ്യ പ്രതിബദ്ധത എടുത്തു കാണിക്കുന്ന പ്രവർത്തനമാണ് ഇതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർ അഭിപ്രായപ്പെട്ടു.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. സൂസമ്മ എ.പി, ചീഫ് അക്കൗണ്ടന്റ് മനോജ്‌, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബിജു സോമൻ, വൈസ് പ്രസിഡന്റ് ഷൈനി ജോസ്, മെമ്പർമാരായ ഡെൻസി ബിജു, ബിൻസി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു,ആഷ്‌ലി മെറീന മാത്യു, വോളന്റീർ സെക്രട്ടറി ഹിബ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *