General

ലയൺസ് ക്ലബ് ഓഫ്‌ മാഞ്ഞൂരും മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് SMYM യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പ് നടത്തി

മണ്ണാറപ്പാറ: ലയൻസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B-യിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ്‌ മാഞ്ഞൂരും മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് SMYM യൂണിറ്റും സംയുക്തമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്ര ചികിത്സ വിഭാഗത്തിന്റെ സഹകരണത്തോടെ
മെഗാ നേത്ര പരിശോധന ക്യാമ്പും അവയർണസ് ക്ലാസും സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് പാസ്റ്ററൽ അസിസ്റ്റന്റ് ബഹുമാനപ്പെട്ട ഫാ.തോമസ് വലിയവീട്ടിലിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി എം. എൽ. എ അഡ്വക്കേറ്റ് ശ്രീ. മോൻസ് ജോസഫ് നിർവ്വഹിച്ചു.

ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ക്ലബ്‌ പ്രസിഡന്റ്‌ ജോമി മാത്യുവും ഡിസ്ട്രിക്ട് സെക്രട്ടറി ആന്റണി കുര്യാക്കോസും മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് ചർച്ച് SMYM പ്രസിഡന്റുമാരായ ഐവിൻ ജെയിംസും കൃപ റോസ് സേവ്യറും പ്രസംഗിക്കുകയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോ. അരുൺ അവയർണസ് ക്ലാസ്സ്‌ നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published.