Pala

മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ​ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം, ​ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമം എന്നിവ ആരോ​ഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായായിരുന്നു പരിപാടികൾ.

മധ്യകേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് സമ​ഗ്രസംഭവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.

കേരളത്തിലെ ക്രൈസ്തവ സമൂഹം ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സേവനം മഹത്തരമാന്നെന്നും മന്ത്രി പറഞ്ഞു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ വർഷം മാർ സ്ലീവാ മെഡിസിറ്റി ലോക നിലവാരത്തിലുള്ള ചികിത്സാ കേന്ദ്രമായി മാറിയെന്നു ബിഷപ് പറഞ്ഞു. കേരളത്തെ ആരോഗ്യമുള്ള സമൂഹമായി മാറ്റാൻ സാധിക്കുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ എന്നും ബിഷപ് പറഞ്ഞു.

ഫ്രാൻസിസ് ജോർജ് എം.പി.മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ റവ.ഫാ.മാത്യു തെക്കേൽ, എം.ജെ.സെബാസ്റ്റ്യൻ എംഎൽഎ, പ്രഫ.റോണി.കെ.ബേബി എംഎൽഎ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ ,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ​ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം മേധാവി ഡോ.രമേശ്.എം, നെഫ്രോളജി വിഭാ​ഗം മേധാവി ഡോ.മഞ്ജുള രാമചന്ദ്രൻ ,എന്നിവർ പ്രസം​ഗിച്ചു.

ഡോ ടി.സി തങ്കച്ചൻ ചികിത്സാനുഭവം പങ്കുവെച്ചു. 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ടീമിനെയും, ദേശീയ ട്രാൻസ്പ്ലാന്റ് ​ഗെയിംസിൽ ജേതാവായ മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സിബി വർ​ഗീസ്, അടിയന്തിര സാഹചര്യത്തിൽ ​ഗർഭിണിയായ സ്ത്രീയെ രക്ഷാപ്രവർത്തനത്തിലൂടെ ആശുപത്രിയിൽ എത്തിച്ചു സുരക്ഷിതയാക്കിയ നഴ്സ് ലിറ്റി ജോയി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മാർ ഫെലിസിറ്റാസ് – 2026 ജേതാക്കളായവർക്കു സമ്മാന​ദാനം, മാർ സ്ലീവൻസ് അവതരിപ്പിച്ച കൾച്ചറൽ പ്രോ​ഗ്രാം റിഥം – 2026 എന്നിവയും നടന്നു. 30000 ചതരുശ്രയടി കെട്ടിടത്തിലാണ് അത്യാധുനിക നിലവാരത്തിലുള്ള ഉദരരോ​ഗ ചികിത്സാസംവിധാനങ്ങൾ ആശുപത്രിയിലുള്ളത്.

മെഡിക്കൽ ​​ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ജി.ഐ ആൻഡ് എച്ച്.പി.ബി ശസ്ത്രക്രിയകൾ, ഇന്റർവെൻഷണൽ റേഡിയോളജി, നൂതന ഇ.ആർ.സി.പി, എൻഡോസ്കോപിക് അൾട്രാസോണോ​ഗ്രഫി, ലാപ്രോസ്കോപിക് കരൾ ശസ്ത്രക്രിയകൾ, സങ്കീർണ്ണമായ ഉദരരോ​ഗ കാൻസറുകൾക്കുള്ള അത്യാധുനിക ചികിത്സകൾ, 4 എൻഡോസ്കോപ്പി സ്യൂട്ടുകൾ, ക്യാപ്സൂൾ എൻഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി- ആം, ഫൈബ്രോസ്കാൻ, ബ്രത്ത് അനലൈസർ തുടങ്ങിയവ ​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗത്തിലെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *