Cherpunkal

മജോ സാറിന്റെ അനുസ്മരണ യോഗം നാളെ

ചേർപ്പുങ്കൽ : ​മജോ ജോ​സ​ഫ് സാറിന്റെ അനുസ്മരണ യോഗം നാളെ (18/09/2026) രാവിലെ 9.30 ന്. ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ ഇ​ട​മ​റു​ക് ഇല്ലി​ക്ക​ൽ മ​ജോ ജോ​സ​ഫ് സാർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കു​ഴ​ഞ്ഞു​വീണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തേ​മു​ക്കാ​ലോ​ടെ​ സ്കൂ​ളി​ൽ ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​യു​ള്ള അ​നൗ​ൺ​സ്മെ​ൻ്റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്ക​വേ സാറിന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *