കോട്ടയം: കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318ബി കൺവൻഷൻ ലയൺസ് ഇന്റർനാഷനൽ മുൻ ഡയറക്ടർ വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ.കോശി അധ്യക്ഷത വഹിച്ചു.
മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമാ നന്ദകുമാർ, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ഡോ. സണ്ണി വി.സക്കറിയ, മുൻ ഗവർണർമാരായ പി. പി.കുര്യൻ, കെ.കെ.കുരുവിള, ജയിംസ് കെ.ഫിലിപ്പ്, സി.വി.മാത്യു, ജോർജ് ചെറിയാൻ, ഡോ. ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ആർ.വെങ്കിടാചലം (ഗവർണർ), വിന്നി ഫിലിപ് (ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ), ജേക്കബ് ജോസഫ് (സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ) എന്നിവരെ തിരഞ്ഞെടുത്തു. വി.കെ.സജീവ് (കാബിനറ്റ്- സെക്രട്ടറി), സുരേഷ് ജയിംസ് – വഞ്ചിപ്പാലം (ക്യാബിനറ്റ് ട്രഷറർ) എന്നിവരെ നിയമിച്ചു.