Thalappalam

തലപ്പലം ഗ്രാമപഞ്ചായത്ത് ബ്ലോക്ക് കേരളോത്സവ മത്സരാർത്ഥികൾക്ക് ജേഴ്സിയും, കിഡ്നി പേഷ്യന്റീന് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു

തലപ്പലം: മാതൃകാ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന കേരളോത്സവ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള ജേഴ്സികൾ വിതരണം ചെയ്തു. തലപ്പലം പഞ്ചായത്തിൽ ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സാധുജനങ്ങൾക്ക് ഡയാലിസിസ് കിട്ടും നൽകി.

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് ഡോക്ടർ കുര്യാച്ചൻ ജോർജ് വലിയമംഗലം,ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺസ് സിബി മാത്യു പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ലയൺസ് ജോസ് മനയ്ക്കൽ സെക്രട്ടറി ലെൻസ് ജോജോ പ്ലാത്തോട്ടം എന്നിവർ ചേർന്ന് തലപ്പലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡിജു സെബാസ്റ്റ്യന് ജേഴ്സികൾ കൈമാറി.

സാധുജനങ്ങൾക്ക് നൽകുവാനുള്ള ഡയാലിസിസ് കിറ്റ് പഞ്ചായത്തിലെ അർഹരായ ആളുകൾക്ക് കൈമാറുവാൻ പ്രസിഡണ്ട് അനുപമ വിശ്വനാഥും ഏറ്റുവാങ്ങി. യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ ബിജു കെ കെ, സുരേഷ് പി കെ, സതീഷ് കെ വി, സ്റ്റെല്ല ജോയ്, ചിത്ര സജി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.