അരുവിത്തുറ സെന്റ് ജോർജ് കോളേജും, ലയൺസ് ക്ലബ് ഇരാറ്റുപേട്ടയും, എക്സൈസും സംയുക്തമായി ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവര്മെന്റ് പ്രോഗ്രാമിൻറെ ഭാഗമായി ലഹരി മുക്ത തലമുറക്കായി കൈകോർത്തു. അരുവിത്തുറ കോളേജിൽ നടന്ന ലഹരി മുക്ത പ്രോഗ്രാമിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ. എം ൻ ശിവപ്രസാദ് , വിമുക്തി കൗൺസിലർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബർസർ ഫാദർ ജോർജ് പുല്ലുകാലായിൽ ഉൽഘാടനം ചെയ്തു.
ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു , ഡിപ്പാർട്മെന്റ് മേധാവി മിസ് അനൂജ തുടങ്ങിയവർ പ്രസംഗിച്ചു.