Aruvithura

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ആശ വർക്കർമാർക്ക് കിറ്റുകൾ വിതരണം ചെയ്തു

ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവ് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും മഴക്കാല ആവശ്യങ്ങൾക്കായുള്ള കിറ്റുകൾ വിതരണം ചെയ്തു.

ഇടമറുക് സി എച്ച് സി യിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.മുഹമ്മദ് ജിജിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്യൻറ് സ്റ്റഡി സെൻറർ മാത്ത്സ് വിഭാഗം HOD യുമായ പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ വിഷയാവതരണം നടത്തി. ഹോസ്പിറ്റലിലെ ഡോക്ടർമാർ, ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *