പൂഞ്ഞാര്‍ :പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ ജോസഫിന് ജോണിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.
ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. സംഭവസമയത്ത് ജോസഫിനും മാതാവ് റെജീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണി അടുത്ത വീട്ടിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ജോസഫിന് ജോണി സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് കാന്റീൻ ജീവനക്കാരനാണ്. ഒരു മാസം മുമ്പ് ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്.





