ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കർഷകദിനം 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം ഒന്നിന് സമുചിതമായി ആഘോഷിച്ചു. കൃഷിയിലൂടെ മാലിന്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ദിനാചരണം നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിൽ തരിശായി കിടന്ന ഭൂമി വൃത്തിയാക്കി പച്ചക്കറിത്തൈകൾ നട്ടുകൊണ്ടാണ് പ്രസിഡന്‍റ് ശ്രീമതി റാണി ജോസ് കോയിക്കാട്ടിൽ കർഷക ദിനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജനപ്രതിനിധികൾ പച്ചക്കറിത്തൈകൾ നട്ടു.
കൃഷിയിലൂടെ മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിന് ഊന്നൽ നൽകിക്കെണ്ട് ജനപ്രതിനിധികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് പ്രസംഗിച്ചു.
വൈസ് പ്രസിഡന്‍റ് ശ്രീ ആനന്ദ് മാത്യു ചെറുവള്ളീൽ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അനില മാത്തുക്കുട്ടി,
ജനപ്രതിനിധികളായ ശ്രീ ബിജു പി.കെ, ശ്രീ.സെബാസ്റ്റ്യൻ കെ.എസ്, ശ്രീമതി ലാലി സണ്ണി, ശ്രീ ഷിബു പൂവേലിൽ, ശ്രീമതി ജെസ്സി ജോർജ്ജ്, ശ്രീ ജോസി ജോസഫ്, ശ്രീമതി റൂബി ജോസ്, ശ്രീമതി ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ.സി എന്നിവർ പ്രസംഗിച്ചു.