ചെമ്മലമറ്റം∙ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി.എബ്രഹാം പല്ലാട്ട്കുന്നേലിന്റെ (കുഞ്ഞേട്ടൻ) പതിനഞ്ചാം ചരമ വാർഷികം മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മലമറ്റത്ത് നടത്തി.
സമൂഹ ബലിയും കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാടിന് സമ്മാനിച്ചു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്നു.
യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, രൂപത ഡയറക്ടർ ഫാ.ഡോ.വർഗീസ് ഞാറകുന്നേൽ, സംസ്ഥാന ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ഫാ.ജോസ് പ്രകാശ് മണ്ണൂരട്ടന്നേൽ, രൂപതാ പ്രസിഡന്റ് ജോബിൻ തട്ടാംപറമ്പിൽ, ചെമ്മലമറ്റം പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ.തോമസ് കട്ടിപ്പറമ്പിൽ, സി.എൽസൻ എഫ്.സി.സി, ആൽബി ആന്റോ വെമ്പിൽ, വിവിധ രൂപതകളിൽ നിന്നുള്ള ഡയറക്ടർമാർ, ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.