Pala

കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി

പാലാ: കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി.

ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. സുനു ഒറ്റാട്ട് അധ്യക്ഷനായി. കെറ്റിയു സി (ബി)സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ്മാഞ്ചേരി ധർണ്ണ ഉദ്ഘാടനംനിർവഹിച്ചു കൊണ്ട് സംസാരിച്ചു. കേരള കോൺഗ്രസ് (ബി ) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി.

പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ വേണു വേങ്ങയ്ക്കൽ, കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീഷ് ,മനോജ്, ഗണേഷ് സോജൻ ,തുടങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *