kozhuvanal

കൊഴുവനാൽ ലയൺസ് ക്ലബ് ചാർട്ടർ ഡേയും അഡ്വ.ടി വി. അബ്രാഹം അനുസ്മരണവും നടത്തി

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ ഡേ ആഘോഷവും ചാർട്ടർ പ്രസിഡൻ്റ് അഡ്വ. ടി വി അബ്രാഹത്തിൻ്റെ അനുസ്മരണവും നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്തു.

സോൺ ചെയർമാൻ അഡ്വ. ജോസ് ചെരുവിൽ, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം, സെക്രട്ടറി ബിജു വാതല്ലൂർ, ട്രെഷറാർ മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, ഡോക്ടർ ആർ ടി ഹരിദാസ്, പി ജി ജഗന്നിവാസൻ, എം എം സ്കറിയാ മോനിപ്പള്ളിൽ, അഡ്വ രാജു മണിയങ്ങാട്ട്, പി എ അബ്രാഹം പുതിയാത്ത്, സാബു എഴുത്തുപള്ളിക്കൽ, ടിങ്കിൾ രാജ്, ഗോപു ജഗന്നിവാസൻ, ട്വിങ്കിൾ മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *