കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച ( ജൂൺ 3) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
Related Articles
വയനാട് കേന്ദ്ര സഹായം അനുവദിക്കാത്തത് പ്രതിക്ഷേധാർഹം: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം :നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ നഷ്ടങ്ങൾ പ്രധാനമന്ത്രി അടക്കുള്ളവർ നേരിട്ട് കണ്ട് മനസിലാക്കിയിട്ടും കേരളത്തിന് ഒരു സഹായവും അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നിലപാട്ട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകുകയും മുഖ്യമന്തി നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചിട്ടും ഇതുവരെ ഒരു Read More…
കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ നേത്രശസ്ത്രക്രിയ തിയറ്റർ തുറന്നു
കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കോട്ടയം ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ നേത്രശസ്ത്രക്രിയ തിയറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.ചടങ്ങിൽ അധ്യക്ഷനായി. ആരോഗ്യ വകുപ്പിൽ അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ആശുപത്രി മുൻ സൂപ്രണ്ട് ഡോ.ആർ. ബിന്ദുകുമാരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, Read More…
ഹജ്ജ് തീർത്ഥാടകർക്ക് സഹായത്തിനായി ജില്ലയിൽ പരിശീലകരെ നിയമിച്ചു
കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ച് ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു.അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനാണ് ട്രെയിനർമാരെ നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് യാത്ര സംബന്ധിച്ച് എല്ലാ വിവരങ്ങൾക്കും ട്രെയിനർമാരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. ജില്ലയിലെ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും: ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ 9447548580 കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ 9447507956മുഹമ്മദ് നജീബ് കല്ലുങ്കൽ Read More…