job

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ തൊഴിൽ മേള നടത്തുന്നു

കോട്ടയം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നാളെ രാവിലെ ഒൻപതു മുതൽ ”ദിശ 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.

കെ. പി.ഒ, ബി.പി.ഒ, ഐ.ടി, എഫ്എംസിജി, ബാങ്കിങ്, നോൺ-ബാങ്കിങ്, ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന പതിനെട്ടിനും 50 വയസിനുമിടയിൽ പ്രായമുള്ള എസ്.എസ്. എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

ഓപ്പൺ ജോബ് ഫെയറായതിനാൽ ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം. വിശദവിവരത്തിന് എംപ്ലോയബിലിറ്റിസെന്റർ കോട്ടയം ഫോൺ – 0481 -2563451/2565452

Leave a Reply

Your email address will not be published.