ഇടമറ്റം : കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇടമറ്റം ഇല്ലമ്പള്ളി ജെയിംസ് തോമസ്. കഴിഞ്ഞ ദിവസം പൈക ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ജെയിംസിന് സ്വർണ്ണം കളഞ്ഞു കിട്ടിയത്.
സ്വർണാഭരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥൻ മാടപ്പള്ളി സിബി ജോസഫിന് കൈമാറി. മാതൃകപരമായി ഇടപെട്ട ജെയിംസ് തോമസിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.