Poonjar

മദ്യപിച്ച് KSRTC ബസ് ഓടിച്ച സംഭവം; ഡ്രൈവറെയും സ്റ്റേഷൻ മാസ്റ്ററെയും സസ്പെൻഡ് ചെയ്തു

കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ച് ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവറെയും സ്റ്റേഷൻ മാസ്റ്ററെയും സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തത് ബസ് എടുക്കുന്നതിന് മുമ്പ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാത്തതിനാലാണ്.

സംഭവത്തിൽ സിഎംഡിക്ക് വിശദ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെഎസ്ആർടിസി കടന്നത്. ഇന്നലെയാണ് ദിവസമാണ് പാലാ-കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ പൂഞ്ഞാർ സ്വദേശി ജോർജുകുട്ടി ആന്റണി മദ്യപിച്ച ശേഷം ബസ് ഓടിച്ചത്.

ബസ് അപകടകരമായ വിധത്തില്‍ വരുന്നതുകണ്ട് നാട്ടുകാര്‍ വാഴക്കുളം ഭാഗത്ത് വെച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വാഴക്കുളം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *