General

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് : ജി. ലിജിൻ ലാൽ

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. നികുതിഭാരം അടിച്ചേൽപ്പിക്കാതെ വികസിത ഭാരതമെന്ന മഹാലക്ഷ്യത്തിലേക്കുള്ള റോഡ് മാപ്പാണ് ധനമന്ത്രി വരച്ചുകാട്ടിയത്.

രാജ്യത്തെ അഭൂത പൂർവ്വമായ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും സാധാരണക്കാരെയും കർഷകരെയും ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളത്.

റെയിൽവേ ഇടനാഴികളും പുതിയ വിമാനത്താവള പദ്ധതികളും രാജ്യത്തിന് ആകെ പ്രതീക്ഷ നൽകുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും വികസന പദ്ധതികൾ എത്തിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കൂടിയുള്ളതാണ് ബജറ്റ്. ദീർഘവീക്ഷണത്തോടെയും ദിശാബോധത്തോടെയും ഉള്ള ബജറ്റിനെ പൂർണമായി സ്വാഗതം ചെയ്യുന്നു എന്നും ലിജിൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *