General

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ

കടനാട് : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടിയിൽ പരം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തികടനാട് സെൻ്റ്. സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ ഹെഡ്മാസ്റ്റർ സജി തോമസ് പി.ടി.എ. പ്രസിഡണ്ട് സിബി അഴകൻ പറമ്പിൽ, ജോയി വടശ്ശേരിൽ, കുട്ടായി കുറുവത്താഴെ, ഷിനു കെ.സി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *