മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേൽപാടത്തു വെച്ച് സൗജന്യ വൈദ്യ പരിശോധനയും പ്രമേഹ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പ്രശസ്ത ഡയബേട്യോളജിസ്റ് Dr. സോണിയ സുരേഷ്, ഡോക്ടർ ദിലീപ്കുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈദ്യ പരിശോധന നടത്തുകയുണ്ടായി.
നിരവധി രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. ലയൻസ് റീജിയൻ ചെയർപേഴ്സൺ രാജേഷ് ഉൽഘാടനം ചെയ്ത ക്യാമ്പിൽ ക്ലബ്ബ് പ്രസിഡന്റ് വിജയകുമാർ സ്വാഗതവും ട്രെഷറെർ TSG നായർ നന്ദിയും അറിയിച്ചു.
സെക്രട്ടറി മോഹനൻ, വൈസ് പ്രസിഡന്റ് ബെന്നി ഫിലിപ്പ്, ഇന്ദുശേഖരൻ, കെ ജി ജി നായർ, കോമള വിജയകുമാർ, ലത ദിലീപ് കുമാർ, ഉഷാറാണി മോഹനൻ, പുന്നൂസ് സാമൂവേൽ, ഷാജി കുര്യൻ എന്നിവർ പങ്കെടുത്തു.