തീക്കോയി: പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി ESA വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 – ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ എംഎൽഎ നിർവഹിച്ചു.
തീക്കോയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക എം എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി സ്വപ്ന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ, സമരസമിതി കോ-ഓർഡിനേറ്റർ ചാൾസ് ജെ തയ്യിൽ കൺവീനർ പി എം സെബാസ്റ്റ്യൻ പുല്ലാട്ട്, ജോയിൻ കൺവീനർ പയസ് കവളംമാക്കൽ, പഞ്ചായത്ത് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, കെ സി ജെയിംസ് കവളംമാക്കൽ, ജിബിൻ സെബാസ്റ്റ്യൻ,
സോളി സണ്ണി, ജയറാണി തോമസുകുട്ടി, സജി ഭാസ്കരൻ, ഓമന ഗോപാലൻ, കെ കെ പരിക്കൊച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഹരി മണ്ണുമഠം, അമ്മിണി തോമസ്, വിനോദ് ജോസഫ്, ലാലി പി വി, എം വി പോൾ, വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ ശ്രീ എ ജെ ജോർജ് അറമത്ത്, ജോയ് അയ്മനത്തിൽ, ഡേവിസ് പാംപ്ലാനിയിൽ, ജോജോ പുന്നപ്ലാക്കൽ, വർക്കിച്ചൻ മാന്നാത്ത്, സജി മാറാമറ്റത്തിൽ, ബിനോയ് പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





