തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ ജ്യുവൽ എലിസബത്ത് അലക്സ് തീക്കോയി സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. ചിത്രരചന, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
നാടക ആചാര്യനും, നടനുമായ ജി. കെ. പന്നാം കുഴി ആണ് മോണോആക്റ്റിൽ ജ്യുവലിന്റെ ഗുരു. പൂക്കാലം, സ്വർഗം എന്നീ സിനിമകളിലും ജ്യുവൽ അഭിനയിച്ചിട്ടുണ്ട്.