Poonjar

അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപിയുടെ സമരജ്വാല

പൂഞ്ഞാർ : കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരജ്വാല ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഇരുമുന്നണികളുടെയും ദീർഘവീക്ഷണം ഇല്ലാത്ത പ്രവർത്തികളാണ് ഇ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.

ജില്ലാ ജനറൽ സെക്റട്രി മിനിർവ മോഹൻ, നേതാക്കളായ ടോമി ഈറ്റതോട്, മനോ ജോർജ്, ശ്രീകാന്ത് എം എസ്,ലാലി പി വി, ലെൽസ് വയലിക്കുന്നേൽ, ജി ഗോപകുമാർ, സീമ വി എസ്, ബ്പ്രദീപ്കുമാർ എം വി, ബ്ലോക്ക്‌ കപഞ്ചായത്ത്‌ മെമ്പർക്ലിൻറ് അരീപ്ലാക്കൽ, മെമ്പർമാരായ ശ്യാംകുമാർ, സൗമ്യ അരവിന്ദ്, ബിന്ദു സന്തോഷ്‌,ലേഖ സുരേഷ് തുടങ്ങിയർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *