General

ചെറുകിട പദ്ധതികളിലൂടെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യം: തോമസ് ചാഴികാടൻ എം.പി

ഇടപ്പാടി: ചെറുകിട പദ്ധതികളിലൂടെ ഗ്രാമ പ്രദേശങ്ങളുടെ വികസനം സാധ്യമാക്കുന്നതിനാണ് മുഖ്യ പരിഗണന നൽകുന്ന തെന്ന് തോമസ് ചാഴികാടൻ എം.പി.പറഞ്ഞു.

എം .പി ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി വാർഡിൽ ഇടപ്പാടി – പാലോലി -കുന്നേൽഭാഗം റോഡിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടി. ആർ ശിവദാസ് , ടോമി മാത്യു ,ടി .കെ ഫ്രാൻസിസ്, ടോമിച്ചൻ കുഴിമറ്റം, പ്രേംജി നിരപ്പേൽ, മണി വടക്കേ തോട്ടത്തിൽ , ബിജു നടുവക്കുന്നത്, ജോസ് വേലങ്കുന്നേൽ,തോമസുകുട്ടി വരിക്കയിൽ, സക്കറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ, സാബു വടക്കേമുറി, വിജയൻ മരോട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *