Poonjar

ദിശ 2024 കരിയർഗൈഡൻസ് ക്ലാസും SSLc,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു

പൂഞ്ഞാർ:പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ദിശ 2024 കരിയർഗൈഡൻസ് ക്ലാസും, SSL,+2,ഉന്നത വിജയികളായ കുട്ടികളെയും SSLC ക്ക്100% ശതമാനം വിജയം നേടിയ SMVHSS നേയും അനുമോദിക്കുകയും ചെയ്തു.

സെന്റ് ജോസഫ് HSS വിളക്കുമാടം പ്രിൻസിപ്പിൾ ജോബി ക്ലാസ്സ്‌ നയിച്ചു. വായനശാല പ്രസിഡൻ്റ് ബി. ശശികുമാർ സമ്മേളനത്തിൻ്റെ അദ്ധ്യഷനായിരുന്നു. അവാർഡ്ദാനം പുഞ്ഞാർ ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീതനോബിൾ നിർവഹിച്ചു.

മീനിച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് സമ്മേളനം ഉൽഘാടനം ചെയ്തു. വായനശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് SMVHSS മാനേജർ ശ്രീ. അശോകവർമരാജ, വിനോദ് സാർ , മാത്യുമണ്ണാർകം, KSSP ജില്ല പ്രസിഡന്റ് kk സുരേഷ്കുമാർ , വൈസ് പ്രസിഡൻ് mk വിശ്വനാഥൻ,Pk ഷിബുകുമാർ, ഡി വിലാസിനി ടീച്ചർ ഷൈനി പ്രദിപ്, മുൻ App ADV PN സജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *