Kottayam

ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ: സന്ദേശ പ്രയാണം ആരംഭിച്ചു

കോട്ടയം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 ൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സന്ദേശ പ്രയാണത്തിന് തുടക്കമായി. ഈരാറ്റുപേട്ടയിൽ നിന്നാരംഭിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വ്യാഴാഴ്ച വൈകിട്ട് ഡയലോഗ് നഗരിയിൽ പ്രയാണം സമാപിക്കും.

വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. മരണത്തോടെ അവസാനിക്കുമെങ്കിൽ നാം എന്തിന് ഇവിടെ എന്ന പ്രമേയത്തിലാണ് ഡയലോഗ് 12.0 സംഘടിപ്പിക്കുന്നത്.

സന്ദേശ പ്രയാസം വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാലിക്, സ്‌റ്റേറ്റ് ഇവൻ്റ് കൺവീനർ ഹാഷിർ അക്ബർ, വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ എം , ജില്ലാ സെക്രട്ടറി ഷമീൽ എൻ എ, യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സിയാദ് പി ഇ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *