General

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഭക്ഷണകിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റുകൾ എന്നിവ വിതരണവും

മണപ്പുറം ഫൗണ്ടേഷനിൽ നിന്നും ഹോം കെയർ സർവിസിന് വേണ്ടി ലഭ്യമായ വാഹനത്തിന്റെ സമർപ്പണവും കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ.പി. എം. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

MP ശ്രീ. ജോസ് കെ മാണി ഉദ്ഘാടനകർമ്മം നിർവഹിച്ചു. MLA ശ്രീ. മാണി സി കാപ്പൻ മുഖ്യ അതിഥിയായിരുന്നു. ദയ രക്ഷാധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

മണപ്പുറം ഫൌണ്ടേഷൻ CSR Head ശ്രീമതി. ശില്പ ട്രെസ സെബാസ്റ്റ്യൻ, കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജിജി തമ്പി, മുൻ ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ Dr. Prof. സണ്ണി വി സക്കറിയ, ദയ ട്രഷറർ, ഡയറക്ടർ & പ്രൊഫസർ IUCDS MG യൂണിവേഴ്സിറ്റി,

Expert member State Advisory board on disability department of social justice കൂടിയായ Dr. പി. റ്റി. ബാബുരാജ്, കടനാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. വി. ജി. സോമൻ, ദയ വൈസ് ചെയർമാൻ, പാരാ ലീഗൽ വോളന്റിയർ, Social worker കൂടിയായ ശ്രീമതി. സോജ ബേബി, ദയ ജോയിന്റ് സെക്രട്ടറി, റിട്ടയേർഡ് RTO(Enforcement) കൂടിയായ ശ്രീ. പി. ഡി. സുനിൽ ബാബു, കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്,

ദയ സെക്രട്ടറി ശ്രീ. തോമസ് റ്റി എഫ്രേം, ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു പി നാരായണൻ, ജനറൽ കൌൺസിൽ മെമ്പർ മാരായ ശ്രീ. ലിൻസ് ജോസഫ്, ശ്രീ. ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു. 100 ലധികം ഭിന്ന ശേഷിക്കാർ യോഗത്തിൽ പങ്കുകൊണ്ടു. പ്രസ്തുത യോഗത്തിൽ ഭക്ഷണകിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റുകൾ എന്നിവ വിതരണം ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *