പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്ഥാപിക്കുന്ന ഗാന്ധി ജിയുടെ ശിലാഫലകത്തിൽ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരെ അനുഭവിച്ച സി. ജോൺ തോട്ടക്കര സിറിയക്ക് ആരംപുളിയ്കൽ വർക്കി തട വനാൽ ഉൾപ്പെടെയുള്ള സ്വാതന്ത്യസമര സേനാനികളെ അപമാനിച്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടിയെന്തിരെയും പഞ്ചായത്തിൻ്റെ വികസന മുരടിപ്പ്, കെടുകാര്യസ്ഥത, കാര്യക്ഷമമില്ലായ്മ എന്നിവയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ നാളെ (ബുധനാഴ്ച ) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസ സമരം നടത്തുകയാണ്.
ഉപവാസ സമരം കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രിസിഡൻ്റ് റോജി തോമസ് അധ്യക്ഷത വഹിയ്ക്കും. DCC ജനറൽ സെക്രട്ടറി ജോമോൻ ഐക്കര മുഖ്യപ്രഭാക്ഷണം നടത്തും.

സമാപന സമ്മേളനം DCC പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രസംഗിയ്ക്കുന്നു. കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.