chemmalamattam

ക​ത്തോ​ലിക്ക ​കോ​ൺഗ്ര​സ് സ​ഭയു​ടെ ശബ്‌​ദം: മാ​ർ ജോ​സ് പു​ളിക്ക​ൽ

ചെ​​​മ്മ​​​ല​​​മ​​​റ്റം: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ശ​​​ബ്‌​​​ദ​​​മാ​​​ണെ​​​ന്ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. ചെ​​​മ്മ​​​ല​​മ​​​റ്റം പ​​​ന്ത്ര​​​ണ്ട് ശ്ലീ​​​ഹ​​​ന്മാ​​​രു​​​ടെ പ​​​ള്ളി​​​യി​​​ൽ പാ​​​ലാ രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ സ​​​ഭ ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ടു​​​ക്കാ​​നും പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​ിട​​​ത്ത് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നും വി​​​ശ്വാ​​​സം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നും ഏ​​​ത് പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലും സ​​​ഭ​​​യു​​​ടെ​ കാ​​​വ​​​ൽ​​​ഭ​​​ട​​​ൻ​​​മാ​​​രാ​​​യി ശോ​​​ഭി​​​ക്കാ​​​നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​നേ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ നി​​​ധീ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​ഡോ. ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ൽ, വി​​​കാ​​​രി ഫാ.​ ​​സെ​​​ബാ​​​സ്‌​​​റ്റ്യ​​​ൻ കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ൽ, ജോ​​​സ് വ​​​ട്ടു​​​കു​​​ളം, ബെ​​​ന്നി കി​​​ണ​​​റ്റു​​​ക​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *