തീക്കോയി : പിണറായി സർക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനക്കെതിരെയും ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വന്യജീവികളുടെ ആക്രമണങ്ങളിൽ സർക്കാരിൻ്റെ നിസ്സംഗതയിൽ പ്രതികരിക്കുന്നതിനും വേണ്ടി യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാർ, മജു പുളിക്കൻ, കെ.സി. ജെയിംസ്, ജോയി പൊട്ടനാനിയിൽ, ഹരി മണ്ണുമം, പയസ് കവളംമാക്കൽ, എ.ജെ. ജോർജ് അറമത്ത്, എം.ഐ. ബേബി, Read More…
Teekoy
തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
തീക്കോയി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ തുടർച്ചയായി തീക്കോയി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തീക്കോയി പള്ളി ജംഗ്ഷനിൽ നിന്ന് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രഖ്യാപന സമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വെച്ച് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സമ്മേളനത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൽ മുഖ്യ പങ്കാളികളായ സ്ഥാപനങ്ങളെയും വ്യക്തികളെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു. Read More…
പുതുതിളക്കത്തിൽ തീക്കോയി “ഇല്ലിക്കുന്ന് തൂക്കുപാലം”
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ, “ഇല്ലിക്കുന്ന് തൂക്കുപാലത്തിന്റെ” പുനരുദ്ധാരണ ജോലികൾ പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തൂക്കു പാലം, ബ്രിട്ടീഷുകാർ നിർമ്മിച്ചതിൽ ശേഷിക്കുന്ന ഏക തൂക്കുപാലമാണ്. തീക്കോയി ഗ്രാമ പഞ്ചായത്ത്, കാലാകാലങ്ങളിൽ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ അമൂല്യമായ “പൈതൃക സ്വത്ത്’”.
തീക്കോയി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനമായി
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി പുതിയ പിക്കപ്പ് വാഹനം വാങ്ങി. വാർഡുകളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാർഡുകളിലെ മിനി എം. സി.എഫിലേക്കും അവിടെ നിന്നും തരംതിരിച്ച മാലിന്യങ്ങൾ പഞ്ചായത്തുതല എം. സി. എഫ്.ലേക്കും മാറ്റുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ വാഹനം ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലെയും വാതിൽപ്പടി ശേഖരണം പൂർണമായും നടന്നുകൊണ്ടിരിക്കുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ യൂസർ ഫീ വരുമാനം ഗ്രാമപഞ്ചായത്തിന് നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും 2025 മാർച്ച് 30 ന്
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും . രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.മാലിന്യമുക്ത ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും ഗ്രാമപഞ്ചായത്ത് ആദരവ് നൽകും. കഴിഞ്ഞ 2 വർഷത്തെ മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് 2024-25 വാർഷിക പദ്ധതി പ്രകാരം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. 13 വാർഡുകളിലായി 14 അംഗൻവാടികളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അംഗൻവാടികളെ സ്മാർട്ട് അംഗനവാടികളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. അംഗൻവാടികളിലെല്ലാം ബേബി ഫ്രണ്ട്ലി പെയിന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അംഗൻവാടികൾക്കുള്ള കളിപ്പാട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്ത്
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ആർ അനുപമയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ സബ് കളക്ടർ ശ്രീ രഞ്ജിത്ത് ഡി യിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ് ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് Read More…
തുല്യതാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
സംസ്ഥാന സാക്ഷരത മിഷനും, തീക്കോയി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സകളിലേക് അപേക്ഷ സ്വീകരിക്കുന്നു. 1.പത്താം തരം തുല്യത courseയോഗ്യത: 7 ക്ലാസ്സ് വിജയം, പ്രായം 17 വയസ്സ്. 2.ഹയർ സെക്കണ്ടറി തുല്യതയോഗ്യത SSLC, പ്രായം 22 വയസ്സ് SC/ST, ഭിന്നശേഷി ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.Contact No 9946948710
തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരോഗ്യത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി 2025-26 ബജറ്റ് അവതരിപ്പിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
മാലിന്യമുക്തം നവകേരളം ; സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം മാർച്ച് 30ന്
തീക്കോയി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനവും പഞ്ചായത്ത് തല പ്രഖ്യാപനവും മാർച്ച് 23, 30 തീയതികളിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്തല അവലോകന മീറ്റിംഗിൽ തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിൽ 22ന് മെഗാ ക്ലീനിങ് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽ കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രം, ഹരിത ടൗൺ, ഹരിത സ്ഥാപനങ്ങൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടന്നിരുന്നു. വീടുകളിൽ ബയോബിന്നുകളും പൊതുസ്ഥാപനങ്ങളിൽ Read More…











