pravithanam

പ്രകൃതിദുരന്തം മനുഷ്യനിർമ്മിതം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം’ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ Read More…

pravithanam

ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി, കിറ്റ് ഇന്ത്യ ദിനങ്ങൾ സമുചിതമായി ആചരിച്ചു.കത്തിച്ച തിരികളും, പ്ലകാർഡുകളും, സഡക്കോ പക്ഷികളുമായി കുട്ടികൾ നടത്തിയ സമാധാന റാലി ശ്രദ്ധേയമായി. ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലം കുട്ടികൾ അവതരിപ്പിച്ചു.ഇനിയൊരു ആണവയുദ്ധം ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന ആഹ്വാനവുമായി സമാധാന പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അജി വി. ജെ. സമാധാന Read More…

pravithanam

വാർത്ത അവതരണം പരിശീലിച്ച് പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു. ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്.ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്. ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി. സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, Read More…

pravithanam

പ്രവിത്താനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പ്രവിത്താനത്ത് ഇന്നുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരം കടപുഴകി വൈദ്യുതിലൈനിന്റെ മുകളിലേക്ക് വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾളുടെ മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വൈദ്യുതി ലൈൻ കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു. പ്രവിത്താനം പ്ലാശനാൽ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.