pravithanam

ഫൊറോന കലോത്സവം തൂത്തുവാരി പ്രവിത്താനം സണ്‍ഡേ സ്കൂളിലെ ചുണക്കുട്ടികള്‍

പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രവിത്താനം സണ്‍ഡേ സ്കൂള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക്കോടെയാണ് പ്രവിത്താനത്തെ ചുണകുട്ടികള്‍ ഓവറോള്‍ നേടിയെടുത്തത്. വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പിലിന്റെയും, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയിലിന്റെയും, ഹെഡ്മാസ്റ്റര്‍ ശ്രീ നിക്സണ്‍ കെ അറയ്ക്കലിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ അധ്വാനത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും കുട്ടികളും, മാതാപിതാക്കളും ഒറ്റകെട്ടായി നിന്നുകൊണ്ട് നേടിയെടുത്തതാണ് ഈ വിജയം. പ്രവിത്താനം ഫൊറോനയുടെ കീഴിലുള്ള കയ്യൂര്‍ സണ്‍ഡേ സ്കൂളിന് ഓവറോള്‍ Read More…

pravithanam

ഹൈടെക് ക്ലാസ് റൂമുകളും മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണിതീർത്ത 5 ഹൈടെക് ക്ലാസ് റൂമുകളുടെയും മിനി ഓഡിറ്റോറിയത്തിന്റെയും പാർക്കിംഗ് ഏരിയയുടെയും നവീകരിച്ച നടുമുറ്റത്തിന്റെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ,സ്കൂൾ മാനേജർ റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ എന്നിവർ ചേർന്ന് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിനനുസരിച്ചുള്ള ഗുണപരമായ മാറ്റം ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത Read More…

pravithanam

അംഗൻവാടി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവിത്താനം പതിനൊന്നാം നമ്പർ അങ്കണവാടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുകൾനിലയിൽ ഓഡിറ്റോറിയവും, താഴെ സംരക്ഷണഭിത്തി നിർമ്മിച്ച്ടൈലുകൾ പാകി ഷീറ്റിട്ട് മനോഹരമാക്കുന്നതാണ് നിർമ്മാണം. 10 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ Read More…

pravithanam

എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം “തരംഗം” നടത്തപ്പെട്ടു

പ്രവിത്താനം: എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം ഇടവകയിലെ യുവജനങ്ങള്‍ക്കായി ഓണാഘോഷം വളരെ വിപുലമായ രീതിയില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. വിവിധ ഓണകളികളും, ഓണത്തോട് അനുബന്ധിച്ചുള്ള യുവജനങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കുമായി ഒരുക്കിയിരുന്നു. യൂണിറ്റ് പ്രസിഡന്റ് കിരണ്‍ സോജി പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷം വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയില്‍ ഓണസന്ദേശം നല്‍കി. വൈസ് ഡയറക്ടര്‍ സി. ആന്‍സി സി.എം.സി, ആനിമേറ്റര്‍ സുനു സാജ് Read More…

pravithanam

പൂർവ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഓണക്കാലം സമ്മാനിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം- 2025 നടന്നു. വിവിധ ബാച്ചുകളിലായി പഠിച്ച നൂറുകണക്കിന് ആൾക്കാർ സംഗമത്തിൽ പങ്കെടുത്തു. ഓണക്കാലത്ത് നടുമുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ചെണ്ടുമല്ലി പൂക്കളുമായാണ് വിദ്യാലയമുത്തശ്ശി പ്രിയ പൂർവവിദ്യാർഥികളെ സ്വീകരിച്ചത്. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. നന്മയുള്ള മനസ്സുകളുടെ ഉടമകൾക്ക് മാത്രമേ പഠിച്ച വിദ്യാലയത്തെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തിരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെയുള്ളവരുടെ ഒത്തുചേരൽ ദൈവാനുഗ്രഹം നിറഞ്ഞൊഴുകുന്ന അവസരമാണെന്ന് Read More…

pravithanam

ഡോ. സി. റ്റി. കൊട്ടാരത്തിന് ആത്മശാന്തി നേർന്നു പിൻമുറക്കാർ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ. ഡോ. സി. റ്റി. കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു. 1942 ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താനം സെന്റ് മൈക്കിൾസ് അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചത്. സ്കൂളിൽ നിന്നും ആദ്യമായി കുട്ടികൾ പൊതു പരീക്ഷക്കിരുന്ന 1949 ൽ തന്നെ വിജയ ശതമാനത്തിൽ സ്കൂളിനെ സംസ്ഥാനത്ത് ഒന്നാമതെത്തിക്കാൻ അദ്ദേഹത്തിന് Read More…

pravithanam

‘അക്ഷരമുറ്റത്തേക്ക് ഒരിക്കൽ കൂടി’ പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിനൊരുങ്ങി പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് ഓർമ്മകൾ പൂക്കുന്ന ഓണക്കാലം. തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഒരിക്കൽകൂടി അവർ എത്തുന്നു. തന്റെ പ്രിയപ്പെട്ട മക്കളെ വരവേൽക്കാൻ സ്കൂളും ഒരുങ്ങിയിരിക്കുന്നു. 1923 ൽ സ്ഥാപിതമായി ശതാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായിരിക്കുന്ന വരും വിശ്രമ ജീവിതം നയിക്കുന്നവരുമായ പൂർവ്വവിദ്യാർത്ഥികൾക്ക് ഒരുമിച്ചു ചേരാൻ അവസരം ഒരുക്കുന്നു. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ എല്ലാവർക്കും ഒരിക്കൽകൂടി ഒത്തുചേരാനാണ് സ്കൂൾ ആതിഥ്യമരുളുന്നത്.ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് സമ്മേളനത്തിന് Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിന്റെ പ്രവർത്തനം മാതൃകാപരം: ഡോ.എൻ.ജയരാജ്

പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റം നടത്തുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലഹരി വിരുദ്ധ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധതക്കുള്ള ഉത്തമ ഉദാഹരണമാണ് കുട്ടികളുടെ ഭവന സന്ദർശനം, ലഹരി വിരുദ്ധ ലഘുലേഖ വിതരണം, ലഹരിമുക്ത ഭവനം Read More…

pravithanam

‘ലഹരിമുക്തകുടുംബം’ പ്രോജക്റ്റുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്

പ്രവിത്താനം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി Read More…

pravithanam

രാഷ്ട്രപതിക്ക് കത്തയച്ച് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ

പ്രവിത്താനം: ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമൂവിന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ കത്തയച്ചു. രാജ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ പൗരന്മാർ ലഹരിക്ക് അടിമകളാകുന്നതും യുവജനങ്ങളിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ കത്തുകൾ തയ്യാറാക്കിയത്. ഭാരതത്തിൽ ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം എന്നും കത്തിലൂടെ കുട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ Read More…